ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും പെരുകിയിട്ടും രോഗികളുടെ എണ്ണത്തില്‍ മാത്രം കുറവില്ലാത്തതെന്തുകൊണ്ടാണ്? രോഗത്തിന് പരിഹാരമാര്‍ഗങ്ങള്‍ ധാരാളം ലഭ്യമായിരുന്നിട്ടും രോഗികള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ കാരണമെ ന്തായിരിക്കും? രോഗശമനത്തിന് നല്‍കുന്ന മരുന്നുകള്‍ ഇതിന് കുറച്ചെങ്കിലും കാരണമാകുന്നുണ്ടോ? ചികിത്സാരംഗത്തെ പ്രമുഖരും സാമൂഹ്യസേവനരംഗത്തുള്ളവരും ഇതേ ചോദ്യമാണ് ഉന്നയിക്കുന്നത്.
മരുന്നുകള്‍ യഥാര്‍ത്ഥത്തില്‍ രോഗത്തെയല്ല, രോഗലക്ഷണത്തെയാണ് ചികിത്സിക്കുന്നത്. പനി, തലവേദന, ജലദോഷം, ശരീരനൊമ്പരം, വയറുവേദന തുടങ്ങിയവയെല്ലാം രോഗലക്ഷണങ്ങളാണ്. ഇവയ്ക്ക് മരുന്നിലൂടെ സൗഖ്യം ലഭിക്കുന്നു. എ ന്നാല്‍ അടിസ്ഥാനകാരണമായ രോഗത്തിന് ചികിത്സ ലഭിക്കാത്തതുകൊണ്ട് രോഗം പിന്നെയും ശരീരത്തെ അക്രമിച്ചുകൊണ്ടിരിക്കും. ഇങ്ങനെ മരുന്നു മേടിച്ചും സൗഖ്യം നേടിയും മനുഷ്യര്‍ അനുദിനം തീരാരോഗികളായി കൊണ്ടിരിക്കുന്നു.
പലചരക്ക് കടയിലും റേഷന്‍ കടയിലുമൊക്കെ കടം പറയുന്നൊരാള്‍ മെഡിക്കല്‍ സ്റ്റോറില്‍ കടം പറയില്ല. എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യും. രോഗിയുടെ ഈ അത്യാവശ്യം തിരിച്ചറിഞ്ഞാണ് മരുന്നുകളുടെ -പ്രത്യേകിച്ച് ജീവന്‍രക്ഷാ മരുന്നുകളുടെ വില അനുദിനം വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്. ഡോക്ടറുടെ ‘പ്രിസ്‌ക്രിപ്ഷന്‍’ അനുസരിച്ചും അല്ലാതെയും രോഗികള്‍ തോന്നുംപോലെ മരുന്ന് വാങ്ങി തോന്നും പോലെ കഴിച്ച് മറ്റ് രോഗങ്ങളും വിലയ്ക്ക് വാങ്ങുന്നു. ഇക്കാര്യമറിയാവുന്ന മരുന്ന് കമ്പനികള്‍ ഒരേ രോഗത്തിനുള്ള പ്രതിരോധമരുന്നുകള്‍ പലരീതിയില്‍ വിപണിയിലെത്തിച്ചുകൊണ്ടിരിക്കുന്നു.
ഫാര്‍മസിസ്റ്റായ ഒരു സുഹൃത്ത് പറഞ്ഞത്, മെഡിക്കല്‍ സ്റ്റോറില്‍ നിന്നും നാം സാധാരണയായി വാങ്ങിക്കാറുള്ള ‘പാരസെറ്റാമോള്‍’ തന്നെ 80 ഓളം വിപണന നാമത്തില്‍ വിപണിയിലെത്തുന്നുണ്ടെന്നാണ്. ഇമഹുീഹ, ങലറാീഹ, ചീുമശി, ഉീഹീ, എലുമിശഹ, തുടങ്ങിയവയെല്ലാം പാരസെറ്റാമോളിന്റെ പ്രചാരമുള്ള മാര്‍ക്കറ്റ് നാമങ്ങളാണ്. ഈ ഗുളികയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളെന്തായിരിക്കും? ഉല്‍പാദിപ്പിക്കുന്ന കമ്പനിക്ക് മാത്രമേ അതൊക്കെയറിയാവൂ!
‘അയണ്‍ ഗുളികകള്‍’ എന്ന പേരില്‍ വിപണിയിലെത്തുന്ന ചില ഗുളികകളില്‍ ഇരുമ്പയിര് കലര്‍ന്ന രാസവസ്തുക്ക ളുണ്ടെന്ന് പ്രസിദ്ധ പ്രകൃതിചികിത്സകനായ ഡോ. ജേക്കബ് വടക്കുഞ്ചേരി അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു. മിക്ക രാഷ്ട്രങ്ങളിലും നിരോധിക്കപ്പെട്ടതാണ് ഇത്തരം ഗുളികകള്‍. എന്നാല്‍ യാതൊരു നിരോധനവുമില്ലാതെ ഇവ നമ്മുടെ വിപണിയിലെത്തിക്കൊണ്ടിരിക്കുന്നു. വിവിധ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും ശേഖരിച്ച വിവിധ അയണ്‍ ഗുളികകള്‍ക്ക് സമീപം ഒരു കാന്തം കൊണ്ടുവച്ച് ഡോ. വടക്കുഞ്ചേരി, ഇ ക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെളിയിച്ചു. കാന്തത്തില്‍ ആകര്‍ഷിക്കപ്പെട്ട അയണ്‍ ഗുളികകളില്‍ ഇരുമ്പ് അയിരിന്റെയോ ഇരുമ്പ് പൊടിയുടെയോ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായി. കേരളത്തില്‍ കിഡ്‌നി രോഗികളെന്തുകൊണ്ട് വര്‍ദ്ധിക്കുന്നു എന്ന പഠനങ്ങള്‍ക്കിടയിലായിരുന്നു ഈ ഗുളികകളിലുള്ള പരീക്ഷണം.
കൂടുതല്‍ മരുന്ന് വിറ്റ് കൂടുതല്‍ പേരെ രോഗികളാക്കുക എന്ന വിപണനതന്ത്രം മരുന്ന് കമ്പനികള്‍ പ്രയോഗിക്കുമ്പോള്‍ കൂടുതല്‍ പേര്‍ മരുന്ന് വാങ്ങി രോഗികളായിക്കൊണ്ടിരിക്കുന്നു. പ്രകൃതിയില്‍ തന്നെ മനുഷ്യശരീരത്തിനാവശ്യമായ അയണ്‍ ലഭിക്കുന്ന നെല്ലിക്കയും പാവക്കയുമൊക്കെ ഉപേക്ഷിച്ച് ഇത്തരം ഗുളികകള്‍ക്ക് പിന്നാലെ തിരിയുന്നവര്‍ കരള്‍, കി ഡ്‌നി തുടങ്ങിയവയെ തകരാറിലാക്കുന്നു. പിന്നീട് കരളിനും കിഡ്‌നിക്കുമുള്ള തകരാറുകള്‍ക്കുള്ള മരുന്നുകള്‍ തേടിപ്പോകുന്നു. അങ്ങനെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ പുതിയ ബ്രാന്‍ഡുകളിലുള്ള ഔഷധങ്ങള്‍ നമ്മുടെ വിപണിയിലെത്തിക്കൊണ്ടിരിക്കുന്നു.
വന്‍കിട ഔഷധ നിര്‍മാണക്കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കും മരുന്നുകടകള്‍ക്കും നല്‍കുന്ന സൗജന്യങ്ങളും സമ്മാനങ്ങളും വഴി ആരോഗ്യത്തിന് ഹാനികരമായ പല മരുന്നുകളും വിപണിയിലെത്തുന്നുണ്ട്. കാന്‍സര്‍, പ്രമേഹം, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരമെന്ന് പ്രചരിക്കപ്പെടുന്ന 90 ശതമാനം മരുന്നുകളും ഡ്രഗ് ലൈസന്‍സ് പോലും ഇല്ലാത്തവയാണെന്ന് വ്യക്തമായിട്ടുണ്ട്. ചില വ്യക്തികളാണ് ഇതിന്റെ കസ്റ്റോഡിയന്‍. ഡോക്ടര്‍ നല്‍കുന്ന കുറിപ്പിനൊപ്പം ഈ മ രുന്ന് ഏത് കടയില്‍ ലഭിക്കുമെന്നുള്ള സൂചനവരെ കുറിപ്പിലുണ്ടാകും. അവിടെ മാത്രമേ ഈ മരുന്ന് ലഭിക്കൂ. ഇത്തരം മരുന്നുകള്‍ക്ക് ഡ്രഗ് പ്രൈസ് കമ്മിറ്റി നിശ്ചയിക്കുന്ന റേറ്റില്‍ നിന്ന് നാലോ അഞ്ചോ ഇരട്ടിയാണ് വില. പക്ഷേ, ഫലപ്രാപ്തി പ്രതീക്ഷിച്ച് അനേകര്‍ അമിതവില നല്‍കി ഇത് വാങ്ങുന്നു.
സൊസൈറ്റി ഫോര്‍ സോഷ്യല്‍ ഹെല്‍ത്ത് ആക്ഷന്‍ ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2005-ല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സാധാരണക്കാര്‍ക്കിടയില്‍ സര്‍വേ നടത്തി യിരുന്നു. ഇതിന്‍പ്രകാരം ബി.പി, പ്രമേഹം, ഹൃദ്രോഗം, ആസ്മാ, കാന്‍സര്‍ തുടങ്ങിയവയുള്ള രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു എന്ന് വ്യക്തമായി. ചികിത്സാസാധ്യതകള്‍ വര്‍ദ്ധിച്ചിട്ടും രോഗികള്‍ പെരുകിക്കൊണ്ടേയിരിക്കുന്നു.
അഞ്ചിലൊന്ന് ഔഷധങ്ങള്‍ക്കും 20 ശതമാനം വ്യാജമരുന്ന് ഉണ്ടാക്കുന്നുണ്ടത്രേ. 500-ഓളം ഔഷധങ്ങള്‍ 75,000 ത്തിലേറെ പേരില്‍ നമ്മുടെ മാര്‍ക്കറ്റിലെത്തുന്നുണ്ടെന്ന് സാരം. ഇതില്‍ 60 ശതമാനം മരുന്നുകളും രോഗനിവാരണത്തിന് യുക്തവുമല്ല.
ആരോഗ്യത്തിന് ഉത്തമമെന്ന പേരില്‍ വിപണിയിലെത്തുന്ന വിറ്റാമിന്‍ ഗുളികകള്‍ക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിലും ഇവ ഇടപെടുന്നുണ്ടെന്നും മരണം നേരത്തേയാകാനുള്ള സാധ്യത 16 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നുവെന്നും ഇതു സംബന്ധിച്ചുള്ള പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു. കേപ്പന്‍ ഹേഗന്‍ സര്‍വകലാശാലയുടെ കീഴില്‍ നടന്ന 67 ഓളം പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ട്.
കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവര്‍, വിറ്റാമിന്‍ എ, ഇ മുതലായവ അടങ്ങിയ കൃത്രിമ ആന്റി ഓക്‌സിഡന്റുകള്‍ കഴിക്കുന്നത് ഗവേഷകര്‍ വിലക്കുന്നു. ഏതാണ്ട് രണ്ടേകാല്‍ ലക്ഷം പേരില്‍ നടത്തിയ നിരീക്ഷണത്തില്‍ വിറ്റാമിന്‍ ഗുളികകള്‍ എന്തെങ്കിലും ഗുണം നല്‍കുന്നതായി തെളിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിറ്റാമിന്‍ എ. സ്ഥിരമായി ഉ പയോഗിച്ചാല്‍ കാഴ്ചക്കുറവ്, ഛര്‍ദ്ദി, കരള്‍രോഗങ്ങള്‍ ഇവയെല്ലാം വര്‍ദ്ധിക്കുവാനേ ഉപകരിക്കൂ. എന്നാല്‍ വിറ്റാമിന്‍ എ. സമൃദ്ധമായി പാല്‍, മുട്ട, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെ ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ ഉപേക്ഷിച്ച് വെറും ‘ഗുളിക’ക്ക് പിന്നാലെ പോകുന്നവര്‍ രോഗികളാക്കപ്പെടുന്നു.
പരസ്യം കണ്ട് മരുന്നു വാങ്ങി കഴിക്കുന്ന ശീലം പാടേ ഉപേക്ഷിക്കണം. ഡോക്ടറെ കാണാതെ പരസ്യമരുന്നിന്റെ പേര് പറഞ്ഞ് വാങ്ങുന്ന ശീലവും ദോഷകരമാണ്. ലൈംഗികരോഗങ്ങള്‍ക്കും മറ്റുമുള്ള പ്രതിവിധികളെന്നപേരില്‍ മെഡിക്കല്‍സ്റ്റോറുകളില്‍ എത്തുന്ന പുതിയ മരുന്ന് ഡോക്ടറുടെ കുറിപ്പടി പോലും വേണ്ട എന്നാണ് പരസ്യവാചകം. ഈ പരസ്യത്തില്‍ ആകര്‍ഷിക്കപ്പെട്ട് ഡോക്ടറോട് പോലും തിരയാ തെ മരുന്ന് വാങ്ങുന്നവര്‍ ധാരാളം. ഉത്തരേന്ത്യയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഈ മരുന്ന്, വില്‍പനക്കാര്‍ക്ക് ചാകരയാണത്രേ. 10 ഗുളികയുടെ പായ്ക്കറ്റ് വിറ്റാല്‍ 3ഗുളിക സൗജന്യമായി കടക്കാര്‍ക്ക് ലഭിക്കും. എന്നാല്‍ ധാരാളം ദോഷവശങ്ങള്‍ ഇതിനുണ്ട്. പ്രമേഹം, ബ്ലഡ്പ്രഷര്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഈ മരുന്ന് കഴിച്ചാല്‍ മരണ സാധ്യത വരെയുണ്ട്. ഇതൊന്നും അറിയാതെ മരുന്ന് വാങ്ങുന്നവര്‍ കെണിയിലകപ്പെടുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ചൈനീസ് ഹെര്‍ബല്‍ ഔഷധങ്ങളെക്കുറിച്ച് ധാരാളം പരസ്യങ്ങള്‍ പ്രചരിച്ചിരുന്നു. പരസ്യം കണ്ട് മരുന്ന് ഉപയോഗിച്ചവരില്‍ പലരുടെയും വൃക്കകള്‍ തകരാറിലായി. ഇതെക്കുറിച്ച് പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ‘ചൈനീസ് ഹെര്‍ബല്‍ നെഫ്രോപ്പതി’ എന്ന പേരില്‍ പുതിയ കിഡ്‌നി ചികിത്സ തന്നെ ആരംഭിക്കേണ്ടിവന്നു.
ചിലതരം വേദനാസംഹാരികള്‍, ആന്റി ബയോട്ടിക് ഔഷധങ്ങള്‍, അര്‍ബുദരോഗത്തിനുപയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങിയവ വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നുവെന്ന് വ്യക്തമായി തെളിഞ്ഞിട്ടുണ്ട്.
ബ്രിട്ടണിലെ ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ദി റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടണും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ‘ദി ബ്രിട്ടീഷ് നാഷണല്‍ ഫോര്‍മുലറി’ എന്ന പ്രസിദ്ധീകരണത്തില്‍ പാരസെറ്റമോളിന്റെ ഏറ്റവും ചെറിയ അളവായ പത്തുമുതല്‍ 15 ഗ്രാം വരെ (10 മുതല്‍ 20 വരെ) 24 മണിക്കൂറിനുള്ളില്‍ ഉള്ളില്‍ ചെന്നാല്‍ കരള്‍ തകര്‍ന്നും വൃക്കകള്‍ കേടായും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ മനുഷ്യന്‍ മരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഇത്ര ഗൗരവമേറിയ കാര്യമായിട്ടും മെഡിക്കല്‍ സ്റ്റോറില്‍ പോയി കുട്ടികള്‍ പോലും മരുന്ന് കുറിപ്പില്ലാതെ പത്തോ പന്ത്രണ്ടോ പാരസെറ്റമോള്‍ ഒന്നിച്ച് വാങ്ങുന്നത് നിത്യകാഴ്ചയാണല്ലോ…
ഒരു വര്‍ഷം കേരളത്തില്‍ 1500 കോടിയിലേറെ രൂപയുടെ ഇംഗ്ലീഷ് മരുന്ന് മാത്രം വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ആയുര്‍വേദം, ഹോമിയോ തുടങ്ങിയ ചികിത്സാ ശാഖകളില്‍ നിന്നുള്ള പങ്ക് വേറെയും. അപ്പോള്‍ ഈ തുക ഇരട്ടിയായി മാറുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 35,000 ത്തോളം ഔഷധങ്ങളാണ് വിവിധ രോഗങ്ങള്‍ക്ക് പ്രതിവിധിയായി എത്തുന്നത്.
കൂടിയ വിലയ്ക്കുള്ള മരുന്നുകള്‍ വാങ്ങിക്കഴിച്ചാലേ സൗഖ്യം കിട്ടുകയുള്ളൂ എന്നാണ് മിക്കവരുടെയും ധാരണ. കൂടുതല്‍ മരുന്നെഴുതുന്ന ഡോക്ടര്‍മാരോട് അതുകൊണ്ട് രോഗികള്‍ കൂടുതല്‍ താല്‍പര്യവും കാണിക്കുന്നു. ചില രോഗികള്‍ കൂടുതല്‍ മരുന്നെഴുതാന്‍ ഡോക്ടറോട് ആവശ്യപ്പെടാറുമുണ്ട്. അങ്ങനെ ചെറിയ വയറുവേദനയ്ക്കും പനിക്കുമൊക്കെ ഡോക്ടറെ കാണാനെത്തുന്നവര്‍ വിറ്റാമിന്‍ ഗുളികകള്‍ ഉള്‍പ്പെടെയുള്ള ധാരാളം മരുന്ന് വാങ്ങി സംതൃപ്തിയടയുന്നു. അമിതമായ ഈ മരുന്ന് തീറ്റയാണ് രോഗികളുടെ വര്‍ദ്ധനവിന് ഒരു കാരണം.
രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍ മരുന്നില്ലാതെ നമുക്ക് ജീവിക്കാനാകില്ല. ശരിതന്നെ. പക്ഷേ ഔഷധങ്ങളോടുള്ള നമ്മുടെ സമീപനത്തില്‍ കുറേക്കൂടി കാര്‍ക്കശ്യം പുല ര്‍ത്തേണ്ടിയിരിക്കുന്നു. ചില നിര്‍ദ്ദേശങ്ങള്‍ ചുവടെ.
ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നു വാങ്ങരുത്. രോഗം പെ ട്ടെന്ന് പോകാന്‍ വേണ്ടി അളവില്‍ കൂടുതല്‍ മരുന്ന് കഴിക്കുന്നതും ശരീരത്തിന് ദോഷകരമാണ്. ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ ആ കോഴ്‌സ് കാലാവധി പൂര്‍ത്തിയാക്കണം. മുമ്പ് വന്ന രോഗം വീണ്ടും വന്നാല്‍ പഴയ കുറിപ്പു കാട്ടി മരുന്ന് വാങ്ങുന്ന ശീലം നന്നല്ല. ഡോക്ടറെ കണ്ട് തന്നെ മരുന്നു വാങ്ങണം. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിക്കരുത്.
രോഗം വന്നാലുടന്‍ തന്നെ ചികിത്സ തേടിയാല്‍ മറ്റ് ചികിത്സാച്ചിലവുകള്‍ കുറയ്ക്കാന്‍ കഴിയും. ഡോക്ടര്‍ കുടുംബത്തിലെ ഒരാള്‍ക്ക് നല്‍കിയ മരുന്നിന്റെ കുറിപ്പ് ഉപയോഗിച്ച് ആ വീട്ടിലെ മറ്റൊരാള്‍ ഇതേ മരുന്ന് വാങ്ങരുത്.
ആരോഗ്യരംഗത്തുള്ളവരോട് ഒരു വാക്ക്; ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം നിരവധി രാജ്യങ്ങളില്‍ നിരോധിച്ച ഒട്ടേറെ മരുന്നുകള്‍ നമ്മുടെ വിപണിയില്‍ അനുദിനവും എത്തുന്നുണ്ട്. അതിനാല്‍ നിരോധിച്ച മരുന്നുകളേതൊക്കെയെന്ന് ജനങ്ങളെ അറിയിക്കണം. അവയുടെ പട്ടിക തയ്യാറാക്കി നമ്മുടെ ആശുപത്രികളില്‍ പ്രസിദ്ധീകരിക്കണം. ഡോക്ടര്‍മാര്‍ മരുന്നിന്റെ വിപണനനാമം കുറിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ പേരുകൂടി സൂചിപ്പിച്ചാല്‍ മെഡിക്കല്‍ ഷോപ്പുകാരനും ഈ രോഗിയെ പിന്നീട് ചികിത്സിക്കുന്ന ഡോ ക്ടര്‍ക്കും ഉപകരിച്ചേക്കും.
യാന്ത്രിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ മനുഷ്യത്വപരമായ ചികിത്സാവിധികള്‍ക്ക് കൂടി മുന്‍ഗണന നല്‍കിയിരുന്നെങ്കില്‍ രോഗികളുടെ എണ്ണം എത്രയോ കുറഞ്ഞേനെ?