സഭാപഠനങ്ങൾ കലർപ്പില്ലാതെ ജനഹൃദയങ്ങളിൽ എത്തിക്കുകയെന്നത് ഒരു മിഷൻ ആയി ഏറ്റെടുത്തുകൊണ്ട്, നിഷ്പാദുക കർമ്മലീത്താ വൈദികരുടെ അർപ്പണമനോഭാവത്തിന്റെയും ത്യാഗസദ്ധതയുടെയും ഫലമായി, ഒരു സമൂഹത്തെ നന്മയിലേക്ക് നയിച്ച് കൊണ്ട് കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് പുരോഗതിയിലേക്ക് വളരുകയാണ്.
ദൈവവചനത്തിന്റെ കാലോചിതമായ വ്യാഖ്യാനങ്ങളാണ് തിരുസഭാ പഠനങ്ങൾ എന്ന തിരിച്ചറിവോടെ പരിശുദ്ധ പിതാവിന്റെ ചാക്രികലേഖനങ്ങളും ശ്ലൈഹിക പ്രബോധനങ്ങളും വിശ്വാസികൾക്ക് സമയബന്ധിതമായി ലഭ്യമാക്കുതിൽ കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് ബദ്ധശ്രദ്ധരാണ്.
മാർപപ്പായുടെ പത്രമായ ഒസർവത്തോരെ റൊമാനോയുടെ പ്രസാധകരെന്ന നിലയിൽ ഏഷ്യ ഓഷ്യാനിക് രാജ്യങ്ങളിൽ മാർപാപ്പയുടെ പഠനങ്ങളും പ്രബോധനങ്ങളും എത്തിക്കുന്നതിന്റെ ചുമതലയും കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസിണ്
ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട്, ഡിജിറ്റൽ ലോകത്തിൽ നന്മയുടെ പരിമളം പരത്താനായികാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് സജ്ജമായിക്കഴിഞ്ഞു. 9 നവംബർ 2019 മുതൽ ഞങ്ങളുടെ പുസ്തകങ്ങൾ മൊബൈൽ, ടാബ്, കിൻഡിൽ റീഡറിലും, പ്രമുഖ ഇ കൊമേഴ്‌സ് വെബ്സൈറ്റായ www.sophiabuy.com ലഭ്യമാകുന്നതാണ്.
ആമസോണിൽനിന്ന് ഇ-ബുക്ക്‌സ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക: വിശ്വാസത്തിന്റെ വെളിച്ചം യേശുവിനെ പ്രണയിച്ച കൊച്ചു സുന്ദരി കുടുംബത്തെ ആഘോഷമാക്കുക
മാറുന്ന ലോകത്തിൽ നിലപാടുകളിൽ മാറ്റമില്ലാതെ ഞങ്ങൾ നിലനിൽക്കുന്നു. തിരുസഭയുടെ നിലപാടുകളും കാഴ്ചപ്പാടുകളും സംയോജിതമായി അറിയാൻ കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് നിങ്ങൾക്കായി ഒരു നൂതന സംവിധാനം ഒരുക്കുന്നു. വരൂ നമുക്കൊരുമിച്ച് പ്രവേശിക്കാം ഡിജിറ്റൽ യുഗത്തിലേക്ക്.
(ADVT.)