Voice of Truth

ഏതു വിധത്തിലുള്ള കാൻസറും സുഖപ്പെടുത്തുന്ന പച്ചമരുന്ന്!

കാൻസർ… മനുഷ്യനെ കാർന്നുതിന്നുന്ന മഹാരോഗം… 

ആധുനിക വൈദ്യശാസ്ത്രം ഇന്നും ഈ രോഗത്തെ പൂർണമായും വരുതിയിലാക്കിയിട്ടില്ല. സാധാരണക്കാർക്ക് അപ്രാപ്യമായ ചികിത്സാ രീതികളാണ് രോഗബാധിതർക്കായി നിർദ്ദേശിക്കപ്പെടുന്നത്. അതിനാൽ പലരും ചികിത്സിക്കാൻ കഴിവില്ലാതെ മരണത്തിനു കീഴടങ്ങുന്നു. ഈ നിസഹായർക്ക് ഒരു പുതിയ, എന്നാൽ യാതൊരു ചിലവും ഇല്ലാത്ത, ഫലപ്രദമായ ഒരു ചികിത്സാരീതി പരിചയപ്പെടുത്തുകയാണ് പാപ്പുവാ ന്യൂഗിനിയിലെ ഫാ. റൊമാനോ…ഏതാനും വർഷം മുമ്പ് സൺഡേശാലോം പ്രസിദ്ധീകരിച്ച ഒരു ലേഖനമാണിത്. വായനക്കാർ ധാരാളം പേർ ഈ കുറിപ്പ് ചോദിച്ചത് ഓഫീസിലേക്ക് വിളിക്കുമായിരുന്നു. അതിനാൽ ഒരിക്കൽക്കൂടി ഫാ. റൊമാനോയുടെ ഔഷധക്കൂട്ടിനെക്കുറിച്ച് വിശദീകരിക്കാം.  (Source: Word India S.V.D. Mission Magazine, Jan. 2000)

വളരെ ലളിതവും ചിലവു കുറഞ്ഞതും കാൻസർ രോഗത്തിന് അതിശയകരമായ സൗഖ്യം നൽകുന്നതുമാണ് ഈ പച്ചമരുന്ന് എന്നാണ് ഉപയോഗിച്ച അനേകർ സാക്ഷ്യപ്പെടുത്തുന്നത്. ഈ മരുന്ന് വളരെ ലളിതവും തയാറാക്കുവാൻ വളരെ എളുപ്പവുമാണ്.

ചേരുവ താഴെ ചേർക്കുന്നു
1. കറ്റാർ വാഴയുടെ രണ്ടോ മൂന്നോ ഇലകൾ, 2. ചെറുതേൻ -അരക്കിലോ, 3. ശുദ്ധമായ ആൽക്കഹോൾ (ബ്രാണ്ടി/വിസ്‌ക്കി) നാല് ടേബിൾ സ്പൂൺ.

തയാറാക്കുന്ന വിധം
കറ്റാർവാഴയുടെ മുള്ളുകൾ കളഞ്ഞശേഷം ചെറിയ കഷണങ്ങളായി മുറിക്കുക. ഈ തണ്ടുകളും തേനും ആൽക്കഹോളും ഒരു പാത്രത്തിലിട്ട് അല്പസമയം നന്നായി ഇളക്കണം. മരുന്ന് റെഡി! ഇനി അത് ഫ്രിഡ്ജിലോ തണുപ്പുള്ള മറ്റു സ്ഥലങ്ങളിലോ സൂക്ഷിച്ചുവയ്ക്കുക.

കഴിക്കേണ്ട വിധം
വെറും വയറ്റിൽ അല്ലെങ്കിൽ ഭക്ഷണത്തിന് 15 മിനിറ്റ് മുമ്പായി ഒരു ടീസ്പൂൺ വീതം മൂന്നുനേരം പത്തു ദിവസം തുടർച്ചയായി കഴിക്കുക. പിന്നീട് പത്തു ദിവസം മരുന്ന് കഴിക്കരുത്. വീണ്ടും പത്തു ദിവസം കഴിക്കണം. ഈ ക്രമത്തിൽ പൂർണസൗഖ്യം കിട്ടുന്നതുവരെയും തുടരുക.

ഫാദർ റൊമാനോയുടെ പ്രത്യേക നിർദ്ദേശങ്ങൾ…
ക്ഷമയോടും ഉത്തമവിശ്വാസത്തോടും കൂടെ നിർദ്ദേശിച്ച ക്രമമനുസരിച്ച് വീഴ്ച വരുത്താതെ മരുന്നു കഴിക്കണം. പൂർണസൗഖ്യം സിദ്ധിച്ചു എന്ന് വിദഗ്ധർ സ്ഥിരീകരിക്കുന്നതുവരെ മരുന്നിന്റെ ഉപയോഗം തുടരണം.
ചിലരിൽ വളരെ പെട്ടെന്ന് ഫലം കണ്ടേക്കാം. ചില രോഗികളിൽ ചൊരുക്കോ ഛർദ്ദിയോ തൊലി പൊട്ടലോ കുരുപൊട്ടലോ ഉണ്ടായേക്കാം. അവയൊക്കെ നല്ല ലക്ഷണങ്ങളാണ്. അതിനാൽ അസ്വസ്ഥതപ്പെടേണ്ടതില്ല.

ഭക്ഷണക്രമം
പഴവർഗങ്ങൾ ധാരാളമായി കഴിക്കുക. പുളിച്ചു തികട്ടലുളവാക്കുന്ന, രോഗിക്ക് സ്വീകാര്യമല്ലാത്തവയും ഒഴിവാക്കുക. റൊട്ടി, ചോറ്, ചപ്പാത്തി, പച്ചക്കറികൾ ഇവയും കഴിക്കാം. ധാരാളം വെള്ളവും കുടിക്കണം. ശരീരത്തിനകത്തും പുറത്തുമുള്ള ഏതുവിധത്തിലുള്ള കാൻസറിനും (ത്വക്ക്, തൊണ്ട, ഗർഭാശയം, മൂത്രാശയം, തലച്ചോറ്, കരൾ, കുടൽ) ഈ മരുന്നു കഴിക്കുന്നതുമൂലം അത്ഭുതകരമായ ഫലം ഉറപ്പാണ്. ലുക്കീമിയ പോലും ഈ മരുന്നുകൊണ്ട് സുഖപ്പെട്ടതായി ഫാ. റൊമാനോയോടൊപ്പം സേവനം അനുഷ്ഠിക്കുന്ന സന്യാസിനിയായ ഒരു ഡോക്ടർ സാക്ഷ്യപ്പെടുത്തി. കാൻസറിനു പുറമേ അൾസർ, സോറിയാസിസ്, വാതവേദന, വെരിക്കോസ് വെയ്ൻ എന്നിവയ്ക്കും ഈ ഔഷധം ഫലപ്രദമാണെന്നാണ് ഫാ. റൊമാനോയുടെ അഭിപ്രായം.

Leave A Reply

Your email address will not be published.