വളരെ വർഷങ്ങളായി അധികാരികൾക്ക് പലതരത്തിലുള്ള തലവേദനകൾ സൃഷിടിച്ച, ഓസ്ട്രിയയിലുള്ള അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് പോലീസ് സ്റ്റേഷൻ ആക്കുന്നു. Neo-Nazi കൾ ഈ വീടിനെ ഒരു തീർത്ഥാടന കേന്ദ്രംപോലെ ആക്കിയിരുന്നു. Far right extremist കളുടെ ശല്യം സഹിക്കാൻ വയ്യാതെയും, ഇവർ യുവ തലമുറയ്ക്കിടയിൽ ഉണ്ടാക്കാവുന്ന ഹാനികരമായ സ്വാധീനം മുന്നിൽ കണ്ടുകൊണ്ടും, Braunau am Inn ൽ (ജർമൻ, ഓസ്ട്രിയൻ അതിർത്തിയിലെ ഒരു ചെറു പട്ടണം) സ്ഥിതി ചെയ്യുന്ന ഗൃഹം അധികാരികൾ വാടകയ്ക്ക് എടുക്കുകയും, അത് ഭിന്നശേഷിക്കാർക്കുള്ള ഭാവനമായും, അഭ്യർത്ഥി ക്യാമ്പായയും മാറ്റാനുള്ള ശ്രമങ്ങൾ നടത്തി, പക്ഷെ ഒന്നും ഫലം കണ്ടില്ല. നിയോ നാസി അനുഭാവികളുടെ സന്ദർശനം കൂടി വന്നതല്ലാതെ ഒരു മാറ്റവുമുണ്ടായില്ല.
അങ്ങനെയിരിക്കുകയാണ് ഈ ചൊവ്വാഴ്ച (നവംബർ 19ന്) ഓസ്ട്രിയൻ ഇന്റീരിയർ മിനിസ്റ്ററായി വൂൾഫ്ഗാങ്ങ് പിഷോൺ ഈ ഗൃഹത്തെ പോലീസ് സ്റ്റേഷൻ ആക്കാൻ പോകുന്നുവെന്നുള്ള കാര്യമറിയിച്ചതു. ഹിറ്റ്ലറുടെ ജന്മഗൃഹത്തെ നാസികളുടെ സ്മാരകമായി മാറ്റുന്നതിൽ നിന്നും തടയാനാണ് ഈ നീക്കമെന്നും, നാഷണൽ സോഷ്യലിസത്തിന്റെ ഓർമ്മകൾ പുതുക്കാൻ ഒരു ഇടവും കൊടുക്കാത്തവിധമായിരിക്കും ഇനി ഈ ഭവനത്തിലെ ഭാവി പ്രവർത്തനങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ താമസിക്കാതെ തന്നെ യൂറോപ്യൻ യൂണിയനിലെ ആർക്കിടെക്ടുകളെ ക്ഷണിച്ചു കൊണ്ട് ഒരു റീഡിസൈനിങ്ങ് മത്സരം സംഘടിപ്പിക്കാൻ പോവുകയാണ്, ഈ വീടിനെ പുതിയ ആവശ്യങ്ങൾക്കായി പുതുക്കിപ്പണിയാനുള്ള ഏറ്റവും നല്ല പ്ലാൻ മത്സരാർഥികളിൽ നിന്നും 2020 ആരംഭത്തിൽ തിരെഞ്ഞുടുക്കുകയും, അതിന് ശേഷം ഉടൻ പണികൾ ആരംഭിക്കുകയും ചെയ്യും.