Voice of Truth

ദേശീയ സ്കൂൾ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ ചുണക്കുട്ടികൾ പഞ്ചാബിലേക്ക്

അങ്ങാടിപ്പുറം: ഡിസംബർ 19 മുതൽ 24 വരെ പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന ദേശീയ സ്കൂൾ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ  പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.എ ജോസഫും സാന്ദ്ര ഫിലിപ്പും കേരളത്തിനായി ജഴ്സിയണിയും.  പ്ലസ് ടു സയൻസ് വിദ്യാർഥികളായ ഇരുവരും കേരള ടീമിനൊപ്പം 15ന് യാത്ര തിരിക്കും.
പരിയാപുരം പാണംപറമ്പിൽ റെജിയുടെയും ജെൻസിയുടെയും മകനാണ് പി.എ ജോസഫ്.നിലമ്പൂർ അകമ്പാടം ചിറ്റിനാപ്പള്ളി ഫിലിപ്പിന്റെയും പരേതയായ ജിനിയുടെയും മകളാണ് സാന്ദ്ര.

Leave A Reply

Your email address will not be published.