Voice of Truth

2019 ബജറ്റ് സാധാരണ പൗരന്മാർക്ക് എങ്ങനെ? സമ്മിശ്ര പ്രതികരണം. ഹൈലൈറ്റ്സ്

  • ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം. ഇതിനായി നികുതി ഇളവുകൾ
  • റോഡ്‌ സെസും അധിക സെസും ഈടാക്കുന്നതിനാൽ പെട്രോൾ, ഡീസൽ വില വർദ്ധിക്കും.
  • ഹൗസിംഗ്‌ ഫിനാൻസ്‌ കമ്പനികളുടെ നിയന്ത്രണം റിസർവ്വ്‌ ബാങ്കിന്‌ നൽകും.
  • സീറോ ബജറ്റ്‌ ഫാമിംഗിന്‌ പ്രോത്സാഹനം.
  • 45 ലക്ഷം രൂപ വരെ ഉള്ള ഭവന വായ്പകൾക്ക്‌ ഒന്നര ലക്ഷം നികുതി ഇളവ്‌.
  • 5 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക്‌ ആദായ നികുതി ഒഴിവാക്കും
  • ആദായ നികുതി അടക്കാൻ പാൻകാർഡ് നിർബ്ബന്ധമില്ല, ആധാർകാർഡ് മതിയാവും.
  • ജിഎസ്ടി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് രണ്ട് ശതമാനം നികുതി ഇളവ്.
  • ഒരു വർഷം ഒരു കോടി രൂപയിൽ അധികം പിൻവലിച്ചാൽ ടി ഡി എസ്‌ ഈടാക്കും.
  • സ്വർണ്ണത്തിന്റെ കസ്റ്റംസ്‌ തീരുവ 10 ൽ നിന്ന് പന്ത്രണ്ടര ശതമാനമായി വർദ്ധിപ്പിക്കുന്നതിനാൽ സ്വർണ്ണവില കൂടും.
  • 2020നുള്ളിൽ 1.95 കോടി വീടുകൾ നിർമ്മിച്ചു നൽകും. എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും വൈദ്യുതിയും ഗ്യാസ് കണക്ഷനും നൽകും.
  • 2022 ഓടെ എല്ലാവർക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കും.
  • ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപ ചട്ടങ്ങളിൽ ഇളവ് കൊണ്ടുവരും.
  • ചെറുകിട വ്യാപാരികൾക്ക് വേണ്ടി പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡൻ പെൻഷൻ പദ്ധതി കൊണ്ടുവരും.
  • മാതൃക വാടക നിയമം കൊണ്ടുവന്നുകൊണ്ട് വാടക നിയമം പരിഷ്കരിക്കും.
  • സ്റ്റാർട്ട്‌ അപ്പ്‌ സംരംഭങ്ങൾക്കായി പുതിയ ടി വി ചാനൽ
  • റെയിൽവേ വികസനത്തിന് 2030 വരെയുള്ള കാലയളവിൽ 50 ലക്ഷം കോടി രൂപ ചെലവിടും.
  • റെയിൽവെ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും. ഈ വർഷം 210 കിലോമീറ്റർ മെട്രോ ലൈൻ സ്ഥാപിക്കും ?
  • രാജ്യത്ത് ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാം ഘട്ടത്തിൽ 10,000 കോടിയുടെ പദ്ധതി. നടപ്പാക്കാനാണ് തീരുമാനം.
  • ജലമാർ​ഗമുള്ള ചരക്ക് ​ഗതാ​ഗതം വർധിപ്പിക്കും.
  • എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ്‌ ലഭ്യത ഉറപ്പ്‌ വരുത്തും

Leave A Reply

Your email address will not be published.