അങ്ങാടിപ്പുറം:മങ്കട ഉപജില്ലാ കായികമേളയില്‍ 339 പോയന്റ് നേടി (45 സ്വര്‍ണം,26 വെള്ളി,13 വെങ്കലം) തുടര്‍ച്ചയായി ആറാം തവണയും പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിരീടം ചൂടി.
185 പോയന്റുമായി(22 സ്വര്‍ണം,11 വെള്ളി,25 വെങ്കലം)തിരൂര്‍ക്കാട് എ.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംസ്ഥാനവും 82 പോയന്റുമായി(6 സ്വര്‍ണം,16 വെള്ളി,6 വെങ്കലം)മങ്കട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി.
62 പോയന്റോടെ ചെറുകുളമ്പ ഐ.കെ.ടി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നാലാംസ്ഥാനം.
*സബ് ജൂനിയര്‍ വിഭാഗത്തില്‍ മാത്രം മത്സരിച്ച് 40 പോയന്റ് കരസ്ഥമാക്കി പരിയാപുരം ഫാത്തിമ യു.പി സ്‌കൂള്‍ ഓവറോള്‍ അഞ്ചാം സ്ഥാനത്തെത്തിയതും ചരിത്രനേട്ടമായി.
സി.മുഹമ്മദ് ഷെബീഹ്, ഇ. പി പാര്‍വതി സുരേഷ്, അലന്‍ ജോണ്‍, എം.ആദിത്യ(പരിയാപുരം സെന്റ് മേരീസ്), എസ്.മുഹമ്മദ് നിഹാല്‍, കെ.ടി.നാജിയ നസ്‌റി(തിരൂര്‍ക്കാട് എ.എം.എച്ച്.എസ്), ജോസ് മരിയ ജോഷി(പരിയാപുരം ഫാത്തിമ യു.പി), എം.കെ ഷിബിന്‍ദാസ് (കൊളത്തൂര്‍ നാഷണല്‍ എച്ച്.എസ്)എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
എ.ഇ.ഒ പി.എസ് മുരളീധരന്‍ ട്രോഫികള്‍ സമ്മാനിച്ചു. മനോജ് വീട്ടുവേലിക്കുന്നേല്‍, ബി.പി.ഒ കെ.കെ ഗീത, എ.സുരേഷ് കുമാര്‍, ആരിഫ് കൂട്ടില്‍.കെ.എസ്.സിബി,ജസ്റ്റിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.