വിവിധ നിര്‍മ്മാതാക്കള്‍ തമ്മില്‍ അടുത്ത മത്സരം അരങ്ങേറുന്ന ഇന്ത്യന്‍ മണ്ണിലേയ്ക്ക് മറ്റൊരു വിദേശ കമ്പനി കൂടി എത്തുന്നു. ഒരു നൂറ്റാണ്ടിനടുത്ത ചരിത്രമുള്ള എംജി ആണത്. ജര്‍മ്മന്‍ മോട്ടോഴ്സ് ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിച്ചപ്പോള്‍ അവരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഗുജറാത്തിലെ ഹലോള്‍ പ്ലാന്‍റ് എംജി വാങ്ങിയിരുന്നു. ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ ജിഎം ഉപയോഗിച്ചിരുന്ന ആ പ്ലാന്‍റില്‍ നിന്ന് പ്രതിവര്‍ഷം എണ്‍പതിനായിരത്തോളം വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയും.
മേയ് പതിനഞ്ചിന് ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്ന എംജി യുടെ ആദ്യ വാഹനമായ ഹെക്ടര്‍ ഇടത്തരം എസ് യു വി ആയിരിക്കും. മഹീന്ദ്ര എക്സ് യു വി 500, ടാറ്റ ഹാരിയര്‍ തുടങ്ങിയവയായിരിക്കും പ്രധാന എതിരാളികള്‍. ജൂണ്‍ മാസത്തോടെ വാഹനം നിരത്തിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. എംജി യുടെ ഭാവിയുമായി ബന്ധപ്പെട്ട്, ഹെക്ടറിന്റെ വരവ് ഏറെ നിര്‍ണ്ണായകമാണ്. ഇന്നുള്ള മത്സരങ്ങളെ അതിജീവിച്ച് വിപണി പിടിച്ചടക്കുവാന്‍ ഹെക്ടറിന് കഴിയുമോ എന്ന് അനേകര്‍ ഉറ്റുനോക്കുന്നു.
10.4 ഇഞ്ച് ടച്ച് സ്ക്രീനോട് കൂടിയ ഐസ്മാര്‍ട്ട് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് കമ്പനി അനൌണ്സ് ചെയ്തിരിക്കുന്നത്. 4G/5G സപ്പോര്‍ട്ടോടുകൂടിയ ആന്‍ഡ്രോയ്ഡ് ബേസ്ഡ് സിസ്റ്റത്തില്‍ ഒട്ടേറെ സൗകര്യങ്ങളുണ്ടാകും.വെഹിക്കിള്‍ സ്റ്റാറ്റസ്, എമര്‍ജന്‍സി കോള്‍, റിമോട്ട് കണ്ട്രോളുകള്‍, അങ്ങനെ പലതും ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കും.
ഫിയറ്റിന്റെ 2 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനായിരിക്കും എംജി ഹെക്ടറിന് കരുത്തു പകരുക. പെട്രോള്‍ വേര്‍ഷനും ഉണ്ടായിരിക്കും. വില പതിനഞ്ച് ലക്ഷത്തിനും ഇരുപത് ലക്ഷത്തിനും ഇടയിലായിരിക്കുമെന്ന് കരുതുന്നു.