Voice of Truth

പുല്‍വാമ ജവാന്മാരുടെ വായ്‍പ എസ് ബി ഐ എഴുതിത്തള്ളും

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പാരമിലിട്ടറി ജവാന്മാരുടെ വായ്‍പകള്‍ എഴുതിത്തള്ളുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരില്‍ 23 പേര്‍ക്കാണ് എസ്‍ബിഐ വായ്‍പ ഉണ്ടായിരുന്നത്. ഇവരുടെ കടം പൂര്‍ണമായും എഴുതിത്തള്ളുമെന്നാണ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പുറമെ ജവാന്മാരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ വീതമുള്ള ഇന്‍ഷ്വറന്‍സ് തുക നല്‍കാനും എസ്‍ബിഐ തീരുമാനമെടുത്തിട്ടുണ്ട്. ഡിഫന്‍സ്‍ സാലറി പാക്കേജ് എന്ന പേരില്‍ എല്ലാ പ്രതിരോധ വകുപ്പ് ജീവനക്കാരും എസ്‍ബിഐ പദ്ധതിയില്‍ അംഗങ്ങളാണ്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെബ്സൈറ്റിലൂടെ എല്ലാ എസ്‍ബിഐ ജീവനക്കാരും സഹായവിഹിതം നല്‍കാനും ബാങ്ക് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.