ലോസ് ഏഞ്ചല്‍സ്: ലോക സീനിമാ പ്രേമികള്‍ ആകാംഷയുടെ കാത്തിരുന്ന ഓസ്‌ക്കര്‍ പുരസ്‌ക്കാര വേദിയില്‍ പ്രതീക്ഷ തെറ്റിക്കാതെ പാരാസൈറ്റും. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോക്കര്‍ ജോവാക്വീന്‍ ഫീനിക്‌സും. ഏഷ്യന്‍ മികവ് നിറഞ്ഞുനിന്ന 92 ാം ഓസ്‌ക്കാര്‍ വേദിയില്‍ ദക്ഷിണ കൊറിയന്‍ ചിത്രം പാരാസൈറ്റ് നേടിയത് നാലു പുരസ്‌ക്കാരങ്ങള്‍. ജോക്കറിലെ പ്രകടനത്തിന് ജോവാക്വീന്‍ ഫീനിക്‌സ് മികച്ച നടനായപ്പോള്‍ ജൂഡിയിലെ പ്രകടനം റെനി സെല്‍വെഗറെ മികച്ച നടിയാക്കി മാറ്റി. പാരാസൈറ്റ് ഒരുക്കിയ ബോംഗ് ജു ഹോയാണ് സംവിധായകന്‍.
ഓസ്‌ക്കറില്‍ ഒരു ഏഷ്യന്‍ സിനിമയ്ക്ക് ഇത്രയേറെ അംഗീകാരം കിട്ടുന്നത് ഇതാദ്യമാണ്. സംവിധായകനും മികച്ച സിനിമയുമായി ഒരു ഏഷ്യന്‍ ചിത്രം തെരഞ്ഞെടുക്കപ്പെടുന്നതും ഇതാദ്യം. മികച്ച വിദേശഭാഷാ ചിത്രം മികച്ച തിരക്കഥ മികച്ച സംവിധാനം എന്നിങ്ങനെ മൂന്ന് പ്രമുഖ പുരസ്‌ക്കാരവും ഈ ദക്ഷിണ കൊറിയന്‍ ചിത്രം കുറിച്ചു. പാരാസൈറ്റ് ഒരുക്കിയ ബോണ്‍ ജൂ ഹോ, ആംഗ് ജുംഗ് ഹ്വാനും തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി.
നടനുള്ള പുരസ്‌ക്കാരം പ്രതീക്ഷ തെറ്റിക്കാതെ തന്നെ ജോക്കറിലെ പ്രകടനത്തിന് ജോവാക്വീന്‍ ഫീനിക്‌സ് കരസ്ഥമാക്കി. ജോക്കറാകാന്‍ കാട്ടിയ ആത്മസമര്‍പ്പണത്തില്‍ ഗോള്‍ഡന്‍ ഗ്‌ളോബിലെ പുരസ്‌ക്കാരത്തിന് പിന്നാലെയാണ് ഓസ്‌ക്കറും ഫീനിക്‌സിനെ തേടി വരുന്നത്. ജൂഡിയിലെ പ്രകടനത്തിന് റെനി സെല്‍വഗര്‍ പുരസ്‌ക്കാരം നേടി. നടിയും പാട്ടുകാരിയുമായ ജൂഡിയുടെ ജീവിതം പകര്‍ത്തിയ ചിത്രത്തില്‍ ജൂഡിയായുള്ള പകര്‍ന്നാട്ടമായിരുന്നു റെനി സെല്‍വെഗറെ പുരസ്‌ക്കാരമാക്കിയത്.
സൂപ്പര്‍താരം ബ്രാഡ് പിറ്റിന് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിനാണ് ഏറ്റവും മികച്ച സഹനടനുള്ള പുരസ്‌ക്കാരം കിട്ടി. മാര്യേജ് സ്‌റ്റോറിയിലെ ഡിവോഴ്‌സ് അഭിഭാഷകയെ അവതരിപ്പിച്ച പ്രകടനം ലോറാ ഡേണിനെ മികച്ച സഹനടിയാക്കി. ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌ക്കാരത്തിന് പിന്നാലെയാണ് ലോറാ ഡേണിനെ തേടി ഓസ്‌ക്കറും എത്തിയിരിക്കുന്നത്.
1917 ലെ ലോകമഹാ യുദ്ധത്തിന്റെ ഭീകരതയും അതിനെ മറികടക്കാന്‍ നടത്തുന്ന സമാധാന ശ്രമങ്ങളും പറഞ്ഞ 1917 ല്‍ ക്യാമറ ചലിപ്പിച്ച റോജര്‍ ഡീക്വീന്‍സിന്റെ മികവിനാണ് ഛായാഗ്രഹണത്തിനുള്ള അംഗീകാരം. രണ്ടാം തവണയാണ് ഡീകിന്‍സ് പുരസ്‌ക്കാര ജേതാവാകുന്നത്. 2018 ല്‍ ബ്‌ളേഡ് റണ്ണര്‍ 2049 ന് ക്യാമറ ചലിപ്പിച്ചും ഡീക്കന്‍സ് വിജയം നേടിയിരുന്നു.
ഹില്‍ദര്‍ ഗുദനോത്തിത്തര്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌ക്കാരവും നേടി. ഇതാദ്യമായിട്ടാണ് ഒരു വനിത പശ്ചാത്തല സംഗീതത്തിനുള്ള ഓസ്‌ക്കര്‍ പുരസ്‌ക്കാരത്തിന് അര്‍ഹമായത്. ഐസ് ലാന്റില്‍ നിന്നുള്ള ഈ സംഗീതജ്ഞ ജോക്കറിലെ നായകന്റെ വേദനയും പ്രതിഷേധവും പശ്ചാത്തല സംഗീതത്തില്‍ ഒരുക്കി. മികച്ച ഗാനത്തിനുള്ള പുരസ്‌ക്കാരം എല്‍ട്ടണ്‍ ജോണിനും ടൗപീനും കരസ്ഥമാക്കി. റോക്കറ്റ്മാനിലെ ഗാനമാണ് പുരസ്ക്കാരാര്‍ഹമായി മാറിയത്. സാങ്കേതിക പുരസ്ക്കാരങ്ങള്‍ 1917, ഫോര്‍ഡ് വേഴ്സസ് ഫെരാരി എന്നിവ നേടി.
ലോകമഹാ യുദ്ധത്തിന്റെ ഭീകരതയും അതിനെ മറികടക്കാന്‍ നടത്തുന്ന സമാധാന ശ്രമങ്ങളും പറഞ്ഞ 1917 ല്‍ ക്യാമറ ചലിപ്പിച്ച റോജര്‍ ഡീക്വീന്‍സിന്റെ മികവിനാണ് അംഗീകാരം. രണ്ടാം തവണയാണ് ഡീകിന്‍സ് പുരസ്‌ക്കാര ജേതാവാകുന്നത്. 2018 ല്‍ ബ്‌ളേഡ് റണ്ണര്‍ 2049 ന് ക്യാമറ ചലിപ്പിച്ചും ഡീക്കന്‍സ് വിജയം നേടിയിരുന്നു. ശബ്ദ മിശ്രണത്തിന് മാര്‍ക്ക് ടെയ്‌ലറും സ്റ്റുവര്‍ട്ട് വില്‍സണും പുരസ്‌ക്കാരം നേടി. ടോയ്‌സ്‌റ്റോറി 4 മികച്ച ആനിമേഷന്‍ സിനിമയായപ്പോള്‍ മികച്ച ആനിമേറ്റഡ് ഹൃസ്വചിത്രമായി ഹെയര്‍ ലവ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരിക്കഥയ്ക്ക് ജോ ജോ റാബിറ്റിനാണ് പുരസ്‌ക്കാരം. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട്ഫിലിം ദ നെയ്‌ബേഴ്‌സ് വിന്‍ഡോയാണ്. തായ്ക വൈറ്റിറ്റിയാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്.
ഹോളിവുഡ് സിനിമാ ചരിത്രം പറഞ്ഞ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈന് പുരസ്‌ക്കാരം നേടി. മികച്ച വസ്ത്രാലങ്കാരം ലിറ്റില്‍ വിമന്‍ നേടി. 1860 ലെ കാലഘട്ടം പറഞ്ഞ സിനിമയില്‍ ആ കാലഘട്ടത്തെ പ്രതിനിധീകരിച്ച വസ്ത്രാലങ്കാരം നടത്തിയതിനു ജാക്വിലിന്‍ ടുറാസണാണ് പുരസ്‌ക്കാരം കിട്ടിയത്. അമേരിക്കന്‍ ഫാക്ടറിയാണ് മികച്ച ഫീച്ചര്‍ ഡോക്യുമെന്ററിക്കുള്ള പുരസ്‌ക്കാരം നേടിയത്.