തിരുവനന്തപുരം: കണ്ടക്ടർമാരുടെ ഇടപെടലുകളുടെ പോരായ്മകൾ പതിവായി തർക്കങ്ങളിലേയ്ക്ക് നയിക്കാറുള്ള കേരള സ്‌റ്റേറ്റ് ആർ ടി സി നയം വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങളിൽ കണ്ടക്ടർമാർക്ക് സംഭവിക്കുന്നത് ഗുരുതര വീഴ്ചയെന്ന് സർക്കുലർ. സഹയാത്രക്കാരിൽ നിന്ന് സംഭവിക്കുന്ന അസൗകര്യങ്ങളിലും പീഡനങ്ങളിലും കണ്ടക്ടർമാരുടെ ഇടപെടലുകൾ അപര്യാപ്തമെന്നാണ് നേതൃത്വത്തിന്റെ കണ്ടെത്തൽ. ഇത്തരം പ്രശ്നങ്ങൾ കണ്ടക്ടർമാരുടെ തന്നെ ഉത്തരവാദിത്തത്തിൽ തീർപ്പാക്കണമെന്നും, പരിഹാരം കണ്ടെത്തണമെന്നുമുള്ള നിർദ്ദേശം മേലധികാരികൾക്ക് ലഭിച്ചു. ഇത്തരം കേസുകൾ യാത്രക്കാർക്ക് കെ എസ് ആർ ടി സിയോടുള്ള മതിപ്പ് കുറയ്ക്കാൻ ഇടയാക്കുന്നുവെന്നാണ് അധികൃതരുടെ നിരീക്ഷണം.