ഭൂമിയില്‍ മനുഷ്യനുണ്ടായിട്ട് എത്രകാലമായി? ഏതാനും ലക്ഷം വര്‍ഷങ്ങള്‍ മാത്രം. ഇനി നമ്മേപ്പോലെയുള്ള ആധുനീക മനുഷ്യന്റെ(Homo sapiens sapiens) കാര്യമാണെങ്കിലോ?. കേവലം ഇരുപത്തി അയ്യായിരത്തില്‍ താഴെ വര്‍ഷങ്ങളുടെ ചരിത്രമേ ആധുനീക മനുഷ്യനുള്ളു. ഇനി എത്രകാലം കൂടി മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുമെന്ന്ചിന്തിച്ചിട്ടുണ്ടോ?. ഏതാനും നൂറ്റാണ്ടുകള്‍ കൂടി?. അതോ ഏതാനും സഹസ്രാബ്ദങ്ങളോ?. അതിനിടയില്‍ മനുഷ്യര്‍ പരസ്പരം കൊന്നുതീര്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ബുദ്ധിമാന്‍മാരായ ജീവികള്‍ക്ക് അധികകാലം ജീവിച്ചിരിക്കാന്‍ ക ഴിയില്ലത്രേ!
പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ കാരണവും മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ വഴിയും ഭൂമിയും ഭൗമ ജീവനും നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്താണെന്ന് നോക്കാം.
1- കാലാവസ്ഥ വ്യതിയാനം: ഭൗമജീവന്‍ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്. പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ കാരണവും മനുഷ്യന്റെ ഇടപെടല്‍ വഴിയും ആഗോളതാപ നിലയിലുണ്ടാകുന്ന വര്‍ധന കാലാവസ്ഥ വ്യതിയാനത്തിനുംനിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും. വെള്ളപ്പൊക്കവും കടലാക്രമണവും വരള്‍ച്ചയും പേമാരിയും മഞ്ഞ്‌വീഴ്ചയുമെല്ലാംകൊണ്ട് ഭൂമി പ്രക്ഷുബദ്ധമാകും. ഭൗമോപരിതലത്തിലെ സസ്യ-മൃഗ സമ്പത്ത് അപ്രത്യക്ഷമാകും. സമുദ്ര ജലത്തിന്റെ ഘടനയില്‍ വ്യത്യാസം വരുന്നതുകൊണ്ട് ജല ജീവികളും മൃതിയടയും. ഒടുവില്‍ കരഭാഗം ഒട്ടും അവശേഷിക്കാത്ത വലിയൊരു വെള്ളത്തുള്ളി ആയി ഭൂമി മാറും.
2- ഛിന്ന ഗ്രഹങ്ങളുടെ ആക്രമണം: ഛിന്നഗ്രഹങ്ങളുടെയും ധുമകേതുക്കളുടെയും ആക്രമണം മറ്റൊരു ഭീഷണിയാണ്. ഭൂമിയില്‍ ഉല്‍ക്കാപതനങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ആറരക്കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു ഭീമന്‍ ഉല്‍ക്കാപതനംസൃഷ്ടിച്ച പൊടിപടലങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍വ്യാപിച്ച്‌സൗരവികിരണങ്ങളെ തടഞ്ഞുനിര്‍ത്തുകയും ആഗോള താപ നിലയില്‍ ഗണ്യമായ കുറവുണ്ടാക്കുകയും ചെയ്തുകാരണമാണ് ഭൂമുഖം അടക്കി വാണിരുന്ന ദിനോസറുകള്‍ അപ്രത്യക്ഷമായത്. 70 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൗമാന്തരീക്ഷത്തിന്റെ ഘര്‍ഷണം മറികടന്ന് ഭൂമിയില്‍ പതിക്കും. വലിയൊരു ഉല്‍ക്കാപതനം സൃഷ്ടിക്കുന്ന ആഘാതം ഭൂമിയില്‍ നിലവിലുള്ള മുഴുവന്‍ ആണവായുധങ്ങളടെ പ്രഹരശേഷിയെക്കാള്‍ അധികമായിരിക്കും.
3-പകര്‍ച്ചവ്യാധികള്‍: സാര്‍സ്, പക്ഷിപ്പനി, മെര്‍സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പരസ്പരം ബന്ധപ്പെട്ടതും അതിവേഗം പടര്‍ന്ന് പിടിക്കുന്നവയുമാണ്. ഇത്തരം മഹാമാരികള്‍ ആദ്യം ദരിദ്രരാജ്യങ്ങളിലും തുടര്‍ന്ന് ലോകമെമ്പാടും പടര്‍ന്ന് പിടിക്കാം. ഇത് ആഗോള സാമ്പത്തിക നിലയെ താറുമാറാക്കും. അഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും നിത്യസംഭവങ്ങളാവുകയും ചെയ്യും. ജീവന്റെ ഉ•ൂല നാശമായിരിക്കും പരിണിത ഫലം.
4- സ്‌നോബോള്‍ പ്രതിഭാസം: ഇതും ആഗോള താപ വര്‍ധനവുമായി ചേര്‍ത്തുവായിക്കാന്‍ കഴിയുന്നതാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം തേനീച്ചകളുടെയും വണ്ടുകളുടെയും വംശനാശത്തിന് കാരണമാകും. അതോടെ സസ്യങ്ങളുടെ പോളിനേഷന്‍ സംവിധാനം താറുമാറാവുകയും ധാന്യങ്ങളുംപഴങ്ങളുമൊന്നും രൂപപ്പെടാതിരിക്കുകയും ചെയ്യും. പുതിയ ചെടികള്‍ ഉണ്ടാകുന്നതും തടസപ്പെടും. കൃഷിയെല്ലാം നശിച്ച്‌വരണ്ടുണങ്ങും. കാടുകളും കൃഷിസ്ഥലങ്ങളും മരുഭൂമികളായിതീരും. പെട്ടന്നുണ്ടാകുന്ന ഒരു ദുരന്തമായി ഈ പ്രതിഭാസത്തെകാണാന്‍ കഴിയില്ലെങ്കിലും സാവധാനത്തില്‍ ഭൗമ ജീവനെ കാര്‍ന്നുതിന്നുന്ന അര്‍ബുദമാണിത്.
5- ജെനിറ്റിക് എഞ്ചിനീറിയങ്: അത്യുല്‍പ്പാദന ശേഷിയുള്ള വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷിയുള്ള സസ്യങ്ങള്‍ വളര്‍ത്തുന്നതിനും സങ്കരയിനം കന്നുകാലികളുടെ ഉല്‍പ്പാദനത്തിനും പാരമ്പര്യരോഗങ്ങളെചെറുക്കുന്നതിനും എന്നുവേണ്ട നിത്യജീവിതത്തില്‍ ജനിറ്റിക് എഞ്ചിനീയറിങിന്റെ സ്വാധീനമില്ലാത്ത മേഖലകളില്ല. എന്നാല്‍ ഇത്തരംപരീക്ഷണങ്ങളില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെയും ബാക്ടീരിയകളുടെയും ഉദ്ഭവതിനും സാധ്യതയുണ്ട്. ഉത്പരിവര്‍ത്തനം സംഭവിച്ച(Mutant) സൂക്ഷ്മ ജീവികള്‍ ലോകമെമ്പാടുമുള്ള ഗവേഷകരുടെ പേടിസ്വപ്‌നമാണ്. ആന്റി ബയോട്ടിക്കുകളോട് പ്രതിരോധം കാണിക്കുന്ന അത്തരം സൂക്ഷ്മജീവികള്‍ ഉദ്ഭവിച്ചാല്‍ അധികം വൈകാതെ ഭൂമുഖത്ത് സൂക്ഷ്ജീവികള്‍ മാത്രമെ അവശേഷിക്കു. ഭൗമ ജീവനെ ഒന്നാകെ അവ തുടച്ചുനീക്കും.
6- ഫംഗസ് ആക്രമണം: ഫംഗസുകള്‍ ബാക്ടീരിയങ്ങളേക്കാള്‍ അപകടകാരികളാണ്. അമേരിക്കന്‍ ഐക്യനാടുകളിലെ തവളകളെ ഒന്നാകെ തുടച്ചുനീക്കിക്കൊണ്ടിരിക്കുന്നത് അവയുടെ ശരീരത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയാണ്.(Chtyrid fungus). മനുഷ്യരിലും പൂപ്പല്‍ബാധ അപകടകരമാവാം. ബാക്ടീരിയങ്ങള്‍ അപകടകാരികളാണെങ്കിലും അവക്കെതിരെ ഫലപ്രദമായ ആന്റി ബയോട്ടിക്കുകള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഫംഗസുകള്‍ക്കെതിരായ ആന്റിബയോട്ടിക്കുകള്‍ അധികമൊന്നും വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അവയുടെ ആക്രമണത്തെ എങ്ങനെ ചെറുക്കണശമന്ന കാര്യത്തില്‍ വലിയ ധാരണയൊന്നും വൈദ്യശാസ്ത്ര രംഗത്തുമില്ല.
7- ജനപ്പെരുപ്പം: 18-ാം നൂറ്റില്‍ തോമസ് മാല്‍ത്തൂസിന്റെ പ്രവചനങ്ങളാണ് ജനപ്പെരുപ്പത്തെ കുറിച്ചും അതുണ്ടാകുക്കുന്ന അപകടങ്ങളെപ്പറ്റിയു ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. 700 കോടി ജനങ്ങളാണ് ഇന്ന് ഭൂമുഖത്തുള്ളത്. നിമിഷം തോറും ആ സംഖ്യ വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്രരംഗത്തുണ്ടായ വളര്‍ച്ച മരണനിരക്ക് കുറയുന്നതിന് കാരണമായതും ജനപ്പെരുപ്പത്തിന് ഇടയാക്കുന്നുണ്ട്. ജനപ്പെരുപ്പം കാരണം വ്യവസായിക വളര്‍ച്ചയും വനനശീകരണവും ഹരിതഗൃഹവാതകങ്ങളുടെ ഉത്‌സര്‍ജനവുമെല്ലാം അനിയന്ത്രിതമായി വര്‍ധിക്കുകയും ഒടുവില്‍ ഹിമപ്രദേശങ്ങളിലെ മഞ്ഞെല്ലാമുരുകി കരഭാഗം ഒട്ടുമില്ലാത്ത ഒരു ഗോളമായി, ശുദ്ധവായുപോലുമില്ലാതെ ഭൂമി മാറും.
8- ന്യൂക്ലിയര്‍ യുദ്ധം: ആണവായുധനങ്ങായിരിക്കും ഭൗമ ജീവന്റെ അന്തകരെന്നാണ്കുടുതല്‍ ശാസ്ത്രജ്ഞരും കരുതുന്നത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയുമല്ലൊം ദുരന്തം നാം നേരിട്ട് മനസിലാക്കിയതാണ്. അന്ന് പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ച അണുബോംബിന്റെ ആയിരക്കണക്കിന് മടങ്ങ് സംഹാരശേഷിയുള്ള ബോംബുകള്‍ ഇന്ന് വന്‍ ശക്തികളുടെ പക്കലുണ്ട്. ഇറാന്‍, കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുടെ ആണവായുധ പദ്ധതിയെ ഐക്യരാഷ്ട്ര സംഘടന എതിര്‍ക്കുന്നതിന് വ്യക്തമായ കാരണമുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ ആണാവയുധങ്ങള്‍ നിര്‍മിക്കുകയും അവ ഏതെങ്കിലുമൊരു തീവ്രവാദ സംഘടനയുടെ പക്കലെത്തുകയും ചെയ്താല്‍ ഭൂമി ഒരു കരിക്കട്ടയായി തീരാന്‍ അധിക താമസമൊന്നുമുണ്ടാകില്ല.
9- യന്ത്രമനുഷ്യരുടെ ആക്രമണം: ടെര്‍മിനേറ്റര്‍ എന്ന ഹോളിവുഡ് സിനിമ കണ്ടിട്ടുണ്ടോ?. ഫിക്ഷനാണെങ്കിലും ഈ ചലച്ചിത്രം ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഇത്തരം ‘കില്ലിംഗ് മെഷീനുകള്‍’ അല്ലെങ്കില്‍ ‘സൈബോര്‍ഗുകള്‍’ യാഥാര്‍ഥ്യമാകാന്‍ അധികാലമൊന്നും വേണ്ട. ഐക്യരാഷ്ട്രസഭ ഇത്തരം ‘കില്ലര്‍ റോബോര്‍ട്ടുകളുടെ’ നിര്‍മാണം നിരോധിക്കുന്നതിനുണ്ടായ കാരണം പല വികസിത രാഷ്ട്രങ്ങളും ശെസബോര്‍ഗുകളുശട നിര്‍മാണത്തില്‍ രശദ്ധിക്കുന്നുണ്ടെന്നുള്ള വ്യക്തമായ വിവരത്തേ തുടര്‍ന്നാണ്. സിലിക്കണ്‍ മസ്തിഷ്‌കം(Artificial Intelligence) , കാര്‍ബണ്‍ മസ്തിഷ്‌കത്തെ(Human Intelligence) അധികംവൈകാതെ കീഴടക്കുമെന്ന്കരുതുന്ന കംപ്യൂട്ടര്‍ സയന്റിസ്റ്റുകളുണ്ട്. നാളെ ഏതെങ്കിലും ഒരു സൂപ്പര്‍ ജീനിയസ് കംപ്യൂട്ടര്‍ സയന്റിസ്റ്റിന്റെ തലയില്‍ നിന്നും രൂപംകൊള്ളുന്ന ഒരു ഹൈപ്പര്‍ ഇന്റലിജെന്റ് റോബോട്ടില്‍ മാനവരാശിയെ ഉ•ൂലനം ചെയ്യാനുള്ള പ്രക്രിയകളാണ് പ്രോഗ്രാം ചെയ്യുന്നതെങ്കില്‍ അത് ലോകാവസാനം തന്നെയായിരിക്കും.
നമുക്കറിവുള്ളിടത്തോളം ഈ ഭൂമിയിലല്ലാതെ മറ്റൊരിടത്തും ജീവനില്ല. ഇവിടെയല്ലാതെ മറ്റൊരുടത്തും അധികാലം മനുഷ്യന് ജീവിക്കാനും കഴിയില്ല. മനുഷ്യന് മാത്രമല്ല മറ്റ് ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കുമെല്ലാം. കാരണം ഭൂമിയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെട്ടവയാണ് ഇവയെല്ലാം. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക, നാളേക്കായി കരുതിവെക്കുക